ആലംകോട് കടക്കാവൂർ റോഡിൽ രാംനഗറിലെ ശോചനീയാവസ്ഥയാണിത് . അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം ഏറെ ബുദ്ധിമുട്ടുകയാണ് ഇവിടുത്തെ ജനങ്ങൾ. മഴപെയ്താൽ കെട്ടിനിൽക്കുന്ന വെള്ളവും അതിലൂടെ പകരുന്ന രോഗാണുക്കളും ഈ പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു..സദനത്തിൽ സ്കൂളിലേക്ക് പോകുന്ന കുട്ടികൾ ജീവൻ പണയം വെച്ചാണ് ഇതുവഴി കടന്നുപോകുന്നത്.. പഞ്ചായത്തും മുനിസിപ്പാലിറ്റിയും ചേരുന്ന ഈ പ്രദേശത്തെ പ്രശ്നം പരിഹരിക്കുന്നതിൽ ഇരുകൂട്ടർക്കും വാശിയാണ് .. പലപ്പോഴായി പല അധികാരികളുടെ മുന്നിലും ഇത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെയും ഇതിനൊരു ശാശ്വത പരിഹാരമായില്ല.. ഈ വെള്ളക്കെട്ടിൽ വീണു നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്.. കഴിഞ്ഞദിവസം ആറ്റിങ്ങൽ മുൻസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ആലംകോട് നജാം നേരിട്ട് കണ്ട് കാര്യങ്ങൾ ബോധ്യപ്പെട്ടു. ഈ കാര്യത്തില്‍ അദ്ദേഹം അടിയന്തര നടപടി സ്വീകരിക്കാമെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.. ആ പ്രതീക്ഷയിലാണ് ഈ നാട്ടിലെ ജനങ്ങളും സ്കൂൾ വിദ്യാർത്ഥികളും..