ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 56,720 രൂപയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നലത്തെ വില 7090 രൂപയായിരുന്നു.രണ്ടാഴ്ചയ്ക്കിടെ 3500 രൂപ സ്വർണത്തിന് വില ഇടിഞ്ഞിരുന്നു. അതിനുശേഷം ശേഷം അതേപോലെ തന്നെ തിരിച്ചുകയറിയ സ്വര്‍ണവില രണ്ടു ദിവസം കൊണ്ട് 1800 രൂപ ഇടിഞ്ഞിരുന്നു. ഇന്ന് വിലയില്‍ വീണ്ടും കൂടി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വർണത്തിന് ഒരു പവന്റെ വില. പിന്നീട് ഒരു സമയത്ത് 60,000 രൂപയും സ്വർണത്തിന് കടന്നേക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ഇടിയുന്നതാണ് കണ്ടത്. ഈ മാസം 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തിയിരുന്നു.