പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിലെ വിദ്യാർഥിനികൾക്കാണ് പരിക്കേറ്റത്. 6 കുട്ടികൾക്ക് ചെറിയ പരിക്കുകളാണ് ഉള്ളത്. 2 വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് തലയ്ക്ക് പരിക്കുണ്ട്.പത്തൊമ്പതോളം കുട്ടികൾ ബസ്സിൽ ഉണ്ടായിരുന്നു. ഇവരെല്ലാവരും കണിയാപുരം സ്വദേശികളാണ്. കണിയാപുരം ഭാഗത്തേക്ക് സ്‌കൂളിന്റെ ബസ് ഇല്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങളെയാണ് രക്ഷിതാക്കള്‍ ആശ്രയിച്ചിരുന്നത്. സ്‌കൂളില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.