ചിറയിന്‍കീഴില്‍ യുവാവ് കുത്തേറ്റ് മരിച്ചു.

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കടയ്ക്കാവൂര്‍ തുണ്ടത്തില്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.ചിറയിന്‍കീഴ് പുളിമൂട്ട് കടവിന് സമീപംവെച്ചാണ് യുവാവിന് കുത്തേറ്റത്. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.