രൂപയുടെ വ്യാപാരം ഇന്ന് ആരംഭിച്ചത് 84.38ലാണ്. 84.37ലായിരുന്നു വെള്ളിയാഴ്ച രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യന്‍ കറന്‍സികളില്‍ തായ്‌ലാന്‍ഡിന്റെ ബാത്ത് 0.5 ശതമാനം നഷ്ടം രേഖപ്പെടുത്തി.ട്രംപിന്റെ തിരിച്ചുവരവോടെ യു.എസ് വ്യാപാരനയം അഴിച്ചുപണിയുമെന്ന വിവരങ്ങലും പുറത്തുവരുന്നുണ്ട്. കൂടുതല്‍ നികുതി ചുമത്തി ട്രംപ് മറ്റ് രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കുമെന്നതാണ് ഊഹിക്കാനാവുന്നത്. എന്തായാലും ട്രംപിന്റെ തിരിച്ചുവരവ് പല രാജ്യങ്ങളിലെ കറന്‍സികളെയും പ്രതിസന്ധിയിലാക്കുമെന്നതില്‍ സംശയമില്ല. ഏറ്റവുമധികം പ്രതിസന്ധിയിലാവുക ചൈനയുടെ യുവാനായിരിക്കും.
അതേസമയം, ചൈനയുടെ യുവാന്‍ ഇന്ന് നേരിയ നേട്ടത്തോടെ വ്യപാരം ആരംഭിച്ചു. വെള്ളിയാഴ്ച 0.7 ശതമാനം നഷ്ടത്തോടെ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ച ചൈനീസ് യുവാനിന് ഇന്ന് നേരിയ പ്രതീക്ഷയുണ്ട്. എന്നാല്‍, നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഡോളര്‍ ഉള്ളത്.