ബിനോയ് മാർബിൾസ് എംഡിയും അഖിൽ റിസോർട്ട് ഉടമയുമായ സിഎസ് സുജാതൻ (അമ്പിളി) അന്തരിച്ചു. 63 വയസ്സായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലംമുക്ക് യൂണിറ്റ് പ്രസിഡൻ്റ്, പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻ്റ് എന്നീ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. വർക്കലയിൽ പ്രവർത്തിക്കുന്ന അഖിൽ ആൻഡ് നിഖിൽ റിസോർട്ട്സ് ക്ലിഫോർട്ടി തുടങ്ങി എട്ടോളം റിസോർട്ടുകളുടെ ഉടമ കൂടിയാണ്.
എസ്എൻഡിപി യോഗം തിരുവനന്തപുരം യൂണിയൻ മുൻപ്രസിഡന്റും സെക്രട്ടറിയുമായിരുന്നു അദ്ദേഹം. ഭാര്യ: ജ്യോതി ലക്ഷ്മി. മക്കൾ: അഖിൽ കൃഷ്ണൻ, നിഖിൽ കൃഷ്ണൻ, പരേതയായ അഖില. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് സ്വവസതിയിൽ വെച്ച് നടക്കും. സഞ്ചയനം തിങ്കൾ രാവിലെ 9.15ന്.