ആറ്റിങ്ങൽ ആലംകോട് മുസ്ലിം ജമാഅത്ത് ജീവനക്കാരനായ അൻസാരിയെ സാമൂഹികവിരുദ്ധർ ക്രൂരമായ മർദ്ദിച്ചു

ആറ്റിങ്ങൽ ആലംകോട് മുസ്ലിം ജമാഅത്ത് ജീവനക്കാരനായ അൻസാരിയെ സാമൂഹികവിരുദ്ധർ ക്രൂരമായ മർദ്ദിച്ചു.ഡ്യൂട്ടിയുടെ ഭാഗമായി പള്ളിയുടെ മുൻവശമുള്ള സെക്യൂരിറ്റി ഓഫീസിൽ ഇരിക്കുകയായിരുന്ന അൻസാരിയെ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബൈക്കിൽ വന്ന ഇവർ ഹെൽമറ്റ്യൂരി  അൻസാരിയെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു.. പള്ളിയുടെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടി അൻസാരിയെ  ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.