കൊല്ലം: കൊല്ലം ചാത്തന്നൂരിൽ പ്രഷർ ടെസ്റ്റിങ്ങിനിടെ പൈപ്പ് ലൈൻ പൊട്ടി. ദേശീയ പാതയിലെ സർവീസ് റോഡ് തകർത്താണ് പൈപ്പ് പൊട്ടിയത്. ഇന്നലെ രാവിലെ ചാത്തന്നൂർ സർവീസ് സഹകരണ ബാങ്കിന് സമീപത്തായിരുന്നു സംഭവം. ദേശീയ പാത വികസനത്തിന്‍റെ ഭാഗമായി സർവീസ് റോഡിൽ പുതുതായി സ്ഥാപിച്ച പൈപ്പ് ലൈനിൽ മർദ്ദം പരിശോധിക്കുമ്പോഴിരുന്നു പൈപ്പ് തകർന്നത്. റോഡിൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാത്തതിനാൽ അപകടം ഒഴിവായി.