ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു : കാർ വർക്കല ക്ഷേത്രം റോഡിലെ പടിക്കെട്ടിൽ ഇടിച്ചിറങ്ങി

ഗൂഗിൾ മാപ്പ് നോക്കി വന്ന കാർ വർക്കല ക്ഷേത്രം റോഡിലെ പടിക്കട്ടിലേക്ക് ഇടിച്ചിറങ്ങി അപകടം. ആർക്കും പരുക്ക് പറ്റാതെ രക്ഷപ്പെട്ടു. ക്ഷേത്രം റോഡിൽ അഴകത്ത് വളവ് കഴിഞ്ഞുള്ള ഭാഗത്ത് കഴിഞ്ഞദിവസം വൈകിട്ട് 3.30നാണ് അപകടം സംഭവിച്ചത്. മാപ്പ് നോക്കി യാത്ര ചെയ്തതിനാൽ വഴിതെറ്റിയതാണെന്ന് യാത്രക്കാർ പറയുന്നു. റിക്കവറി വാൻ ഉപയോഗിച്ചാണ് കാർ നീക്കം ചെയ്തത്.