നവംബർ 10- ഞായർ, 11-തിങ്കൾ എന്നീ ദിവസങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കാര്യവട്ടം – ചെങ്കൊട്ടുകോണം റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് പൂർണ നിയന്ത്രണം ഉണ്ടായിരിക്കും.പൊതുമരാമത്ത് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ ആണ് ഇത് സംബന്ധിച്ച അറിയിപ്പ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്.ഈ റോഡ് വഴി കടന്നു പോകുന്ന യാത്രക്കാർക്കുള്ള നിർദേശവും ഇതിനൊപ്പം പുറപ്പെടുവിച്ചിട്ടുണ്ട്.ചെങ്കൊട്ടുകോണത്ത് നിന്ന് കാര്യവട്ടത്തേക്ക് പോകുന്നവർ ശ്രീകാര്യം വഴി പോകണം എന്നാണ് നിർദേശം.