ആരാധകരും മാധ്യമങ്ങളും സിനിമാ മേഖലയിലെ സുഹൃത്തുക്കളും പാര്‍ട്ടി അംഗങ്ങളും തുടങ്ങി ആരും ഇനി തന്നെ ഉലകനായകന്‍ എന്ന് വിളിക്കരുതെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. കലയ്ക്ക് മുകളില്‍ അല്ല കലാകാരനെന്നും തനിക് ഇത്തരത്തിലുള്ള വിശേഷണങ്ങളോട് താല്പര്യം ഇല്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
ഒന്നുകില്‍ കമല്‍ഹാസന്‍ എന്ന് വിളിക്കാം, അതല്ലെങ്കില്‍ കമല്‍, അതുമല്ലെങ്കില്‍ കെഎച്ച് എന്ന് ഉപയോഗിക്കാമെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നത്. കമല്‍ ഹാസന്റെ പ്രൊഡക്ഷന്‍ കമ്പനിയായ രാജ് കമല്‍സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജ് വഴിയാണ് നടന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമയെ കുറിച്ച് പഠിക്കാനും അറിയാനും വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥി മാത്രമാണ് താനെന്നും കുറിപ്പില്‍ പറയുന്നു.