വായു മലിനീകരണം , ഡൽഹി കടുത്ത നിയന്ത്രണങ്ങളിലേക്ക്

ന്യൂഡെല്‍ഹി.വായു മലിനീകരണം അപകടകരമായ ഡൽഹി കടുത്ത നിയന്ത്രണങ്ങളിലേക്ക്. നാളെ രാവിലെ മുതൽ നിർമ്മാണ പ്രവർത്തങ്ങൾക്ക് നിരോധനം. വാഹനങ്ങൾക്കും നിയന്ത്രണം. കഴിഞ്ഞ രണ്ടു ദിവസങ്ങളായി 400 മുകളിലാണ് ഡൽഹിയിലെ വായു ഗുണനിലവാര നിരക്ക്. പുകമഞ്ഞിൽ ദൃശ്യ പരിധി കുറഞ്ഞത് ഡൽഹി വിമാനത്താവളത്തിലെ 300 ലേറെ സർവീസുകളെ ബാധിച്ചു.

ഡൽഹിയിൽ മലിനീകരണം അതീവ രൂക്ഷ മായ സാഹചര്യത്തിൽ ഡൽഹി കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) സ്റ്റേജ്-3 മലിനീകരണ വിരുദ്ധ നടപടികൾ പ്രഖ്യാപിച്ചു. നാളെ രാവിലെ 8 മണിമുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കും. അടിയന്തര സ്വഭാവമില്ലാത്ത മുഴുവൻ നിർമാണപ്രവർത്തങ്ങൾക്കും നിരോധനം ഏർപ്പെടുത്തി.BS-III-ലെ പെട്രോൾ വാഹനങ്ങളും BS-IV വിഭാഗത്തിലുള്ള ഡീസൽ വാഹനങ്ങളും അനുവദിക്കില്ല. മലിനീകരണം നിയന്ത്രിക്കാൻ കൂടുതൽ സ്പ്രിംഗ്ലറുകൾ ഉപയോഗിക്കും.കഴിഞ്ഞ 48 മണിക്കൂറിൽ ഏറെയായി വായുഗുണ നിലവാര നിരക്ക്, ഗുരുതര വിഭാഗത്തിൽ പെട്ട 400 നു മുകളിലാണ്.

കടുത്ത പുകമഞ്ഞിൽ ദൃശ്യപരിധി കുറഞ്ഞതോടെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 300 വിമാന സർവീസുകൾ വൈകി. വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലെയെന്നും,ഡൽഹിയിലെ മലിനീകരണം ഓരോ വർഷവും മോശമായിക്കൊണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.