യാത്രക്കിടെ ശാരീരികാസ്വാസ്ഥ്യം; ട്രെയിനില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ട്രെയിനില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി ഗിരിജ(69)യാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ എസി എക്‌സ്പ്രസിലാണ് സംഭവം.


ട്രെയിന്‍ യാത്രക്കിടെ ഗിരിജ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗിരിജയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായി കുടുംബം പ്രതികരിച്ചു.