ഒരു രാത്രിയിൽ പടക്കം പൊട്ടുന്ന പോലെയൊരു ശബ്ദം കേട്ട് എല്ലാവരും ഞെട്ടിയുണർന്നു. മുകളിലത്തെ നിലയിലെത്തിയപ്പോഴാണ് ആ ഭീകരാവസ്ഥ കാണുന്നത്. ദുരവസ്ഥ വിവരിച്ച് ഹരിശ്രീ അശോകൻ

ഒരു കാലത്ത് നിരവധി സിനിമകളിലൂടെ നമ്മളെയൊക്കെ ഒരുപാട് ചിരിപ്പിച്ച കലാകാരനാണ് ഹരിശ്രീ അശോകൻ. അടുത്ത കാലത്തായി വില്ലനായും സഹനടനായുമെല്ലാം താരം തിളങ്ങുന്നുണ്ട്. അച്ഛന്റെ വഴിയെ മകൻ അർജുൻ അശോകൻ അഭിനയത്തിലേക്ക് എത്തി മലയാളത്തിലെ യുവതാരങ്ങളുടെ പട്ടികയിൽ ഇടം നേടി കഴിഞ്ഞു. സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. അങ്ങനൊരു അശോകനുമുണ്ടായിരുന്നു. വർഷങ്ങളോളം സിനിമയിൽ രാപ്പകൽ ഇല്ലാതെ അധ്വാനിച്ചാണ് ആ സ്വപ്നം നടനും കുടുംബവും സാക്ഷാത്കരിച്ച് എടുത്തത്.
തനിക്ക് മലയാള സിനിമയിൽ ഒരിടം കണ്ടെത്തിതന്ന ചിത്രമായ പഞ്ചാബി ഹൗസിന്റെ ഓർമക്കായി ആ പേര് തന്നെയാണ് വീടിനും അശോകൻ നൽകിയത്. എന്നാൽ വളരെ കുറച്ച് കാലം മാത്രമെ അശോകനും കുടുംബത്തിനും ആ വീട്ടിൽ സമാധാനത്തോടെ ഉറങ്ങാൻ കഴിഞ്ഞുള്ളു. വീടിന്റെ ഫർണിഷിങ്, ഫ്ലോറിങ് ഘട്ടത്തിൽ അത് ചെയ്തവർ വരുത്തിയ പിഴവുകൾ മൂലം വീട് ആകെ പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്.ഇതിനെതിരെ ഉപഭോക്‌തൃ കോടതിയിൽ താരം നൽകിയ കേസ് അടുത്തിടെയാണ് വിധിയായത്. വീടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ പിഴവുകൾ വരുത്തിയ മൂന്ന് സ്ഥാപനങ്ങൾ ചേർന്ന് 1783641 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചത്. അശോകന്റെ പഞ്ചാബിഹൗസിനുണ്ടായ ദുരവസ്ഥ പലപ്പോഴായി വാർത്തകളിൽ വന്നിരുന്നുവെങ്കിലും അതിന്റെ ഭീകരാന്തരീക്ഷം എത്രത്തോളമാണെന്ന് പ്രേക്ഷകർ മനസിലാക്കിയത് ഇപ്പോഴാണ്