അമിതവില ഈടാക്കല്‍, അളവില്‍ കുറവ് നല്‍കല്‍ എന്നിവയിലൂടെ തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. വില നിശ്ചയിച്ച് പ്രസിദ്ധീകരിച്ച വിലവിവരപട്ടിക പുനലൂര്‍, പത്തനാപുരം താലൂക്കിലെ ഇടത്താവളങ്ങള്‍ അടക്കമുള്ള തീര്‍ത്ഥാടന പാതകളിലെ സ്റ്റാര്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റേകള്‍, ബാര്‍ ഹോട്ടലുകള്‍ എന്നിവ ഒഴികയുള്ള ഹോട്ടലുകളില്‍ ഉപഭോക്താക്കള്‍ കാണത്തക്കവിധം ആറ് ഭാഷകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.