തിരുവനന്തപുരം : പ്രമുഖ പണ്ഡിതനും വാഗ്മിയുമായ കല്ലമ്പലം ഞാറയിൽകോണം സ്വദേശി അൻസാർ മൗലവി (64) ഒമാനിലെ സൂറിൽ മസ്‌തിഷ്കാഘാതത്തെ തുടർന്ന് നിര്യാതനായി.
മസ്‌തിഷ്കാഘാതത്തെ തുടർന്ന് ഒമാനിലെ സൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അൻസാർ മൗലവി കുടുംബത്തോടൊപ്പം രാത്രി ഭക്ഷണത്തിനും, പതിവ് വ്യായാമത്തത്തിനും ശേഷം വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. സഹ പ്രവർത്തകൾ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒമാനിലെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽ ഗ്രൂപ്പായ അൽഹരീബ് ബിൽഡിങ് മെറ്റിരിയൽസിൽ റീജിയണൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.
മികച്ച വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ശിഷ്യ ഗണങ്ങളുള്ള അൻസാർ മൗലവി കലാ,സാമൂഹ്യ, സാംസ്‌കാരിക, വൈജ്ഞാനിക, കായിക, ജന സേവന രംഗത്തെ നിറ സാന്നിധ്യമായിരുന്നു.
ഭാര്യ: സുനിത. മക്കൾ: അസഹർ, സഹ്റ, അയാസ്സ്.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു