എണ്ണിയപ്പോൾ 5 ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തിൽ പൊരുത്തക്കേട്; കോടതിയിലേക്ക്

നവംബ‍ർ 23ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എണ്ണിയ വോട്ടുകളും പോൾ ചെയ്ത വോട്ടുകളും തമ്മിൽ പൊരുത്തക്കേടെന്ന് റിപ്പോർട്ട്. വോട്ടര്‍ ഡാറ്റയുടെ വിശകലനത്തിലാണ് എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മിലുള്ള പൊരുത്തക്കേട് വെളിപ്പെടുന്നത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കു പ്രകാരം, ആകെ പോള്‍ ചെയ്ത 64,088,195 വോട്ടുകളായിരുന്നു. 66.05% ആയിരുന്നു അന്തിമ വോട്ടിംഗ് ശതമാനം. എന്നാല്‍ മൊത്തം എണ്ണിയ വോട്ടുകളാകട്ടെ 64,592,508. മൊത്തം പോള്‍ ചെയ്ത വോട്ടുകളെക്കാള്‍ 504,313 വോട്ടുകള്‍ അധികം. സംസ്ഥാനത്ത് മൊത്തം എണ്ണിയ വോട്ടുകളിലാണ് 5,04,313 വോട്ടുകളുടെ വ്യത്യാസം വന്നിരിക്കുന്നത്. ദി വയറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്.