നേരത്തെ ആദ്യ സെഷനില്‍ 201 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടിനൊടുവില്‍ കെ എല്‍ രാഹുലിനെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഓസ്ട്രേലിയക്കായി സ്റ്റാര്‍ക്കും കമിന്‍സും മാര്‍ഷും ഹേസല്‍വുഡും ലിയോണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.അതേസമയം സെഞ്ചുറി നേടിയതോടെ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാള്‍ സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുകലാണ്. ഓസ്ട്രേലിയയിലെ തന്‍റെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയതിലൂടെ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമെന്ന റെക്കോര്‍ഡ് യശസ്വി സ്വന്തമാക്കി.
1968ല്‍ ബ്രിസ്ബേനില്‍ മോടാഗാൻഹള്ളി ജയ്‌സിംഹയും(101) 1977ല്‍ ബ്രിസ്ബേനില്‍ സുനില്‍ ഗവാസ്കറുമാണ്(113) ഓസ്ട്രേലിയയില്‍ അരങ്ങേറ്റ ടെസ്റ്റില്‍ ജയ്സ്വാളിന് മുമ്പ് സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങള്‍. പെര്‍ത്തില്‍ 2000നുശേഷം സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബാറ്ററുമാണ് ജയ്സ്വാള്‍. 2018ല്‍ വിരാട് കോലിയാണ് ഈ നൂറ്റാണ്ടില്‍ പെര്‍ത്തില്‍ സെഞ്ചുറി നേടിയ മറ്റൊരു ഇന്ത്യൻ താരം.