പി പി ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു; പോലീസ് ആവശ്യപ്പെട്ട രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യം അംഗീകരിച്ചില്ല; ഇന്ന് വൈകുന്നേരം 5 മണി വരെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇന്ന് ദിവ്യയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പൊലീസിന്റെ ആവശ്യപ്രകാരം കസ്റ്റഡിയില്‍ വിടുകയായിരുന്നു.