ശ്വാസംമുട്ടി ഡല്‍ഹി; വായുമലിനീകരണ തോത് 400 നോട് അടുത്തു

ഡല്‍ഹിയില്‍ വായുമലിനീകരണ തോത് 400 നോട് അടുത്തു. കാര്‍ഷിക മാലിന്യങ്ങള്‍ കത്തിച്ചാല്‍ പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്. സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കാനും ആവശ്യം ഉയരുന്നുണ്ട്.

ആര്‍ കെ പുരം, ദ്വാരക സെക്ടര്‍, വസീര്‍പൂര്‍ തുടങ്ങി ഡല്‍ഹിയിലെ പ്രധാന നഗര മേഖലകളിലാണ് വായുമലിനീകരണ തോത് വര്‍ധിച്ച് ഗുരുതരാവസ്ഥയിലായത്. വായു മലിനീകരണതോത് വര്‍ധിച്ച സാഹചര്യത്തില്‍ ശ്വാസതടസം അലര്‍ജി ഉള്‍പ്പെടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ജനങ്ങല്‍ നേരിടുന്നുണ്ട്..



വായു മലിനീകരണത്തിന്റെ പ്രധാന കാരണം വാഹനങ്ങളില്‍ നിന്നുമുള്ള പുകയാണെന്നാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് പഠന റിപ്പോര്‍ട്ട് പറയുന്നത്. വായു മലിനീകരണ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നതിന് പിഴ ഈടാക്കാനും തീരുമാനിച്ചു. 5000 രൂപ മുതല്‍ 30,000 രൂപ വരെയാകും പിഴ.

വായു മലിനീകരണം നിയന്ത്രിക്കന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ഡല്‍ഹി സര്‍ക്കാര്‍ പറഞ്ഞു.