ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനാണ് വൈഭവ്. ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യ എയുടെ ടെസ്റ്റ് മത്സരത്തിലായിരുന്നു ഈ ശതകം. യൂത്ത് ക്രിക്കറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി കൂടിയായിരുന്നു ഇത്. 62 പന്തില്‍ നിന്നാണ് യുവതാരം 104 റണ്‍സെടുത്തത്.ഈ വര്‍ഷം ജനുവരി അഞ്ചിനാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. മുംബൈക്കെതിരെ കളിക്കുമ്പോള്‍ പന്ത്രണ്ട് വയസ്സും 284 ദിവസവുമായിരുന്നു പ്രായം. ഇതോടെ രഞ്ജി ട്രോഫിയില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമായി വൈഭവ് മാറി. പ്രായത്തില്‍ യുവരാജ് സിങിനും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും മുമ്പ് രഞ്ജിയില്‍ അരങ്ങേറ്റം കുറിക്കാനും വൈഭവിനായി. ബിഹാര്‍ സമസ്തിപുര്‍ സ്വദേശിയാണ്.