നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ മുക്കട വാർഡിൽ നറുക്കെടുപ്പിലൂടെ വിജയിച്ച CPM അംഗം ഷജീനയുടെ തെരഞ്ഞെടുപ്പ് വർക്കല മുൻസിഫ് കോടതി അസാധുവാക്കി. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജസീറ ടീച്ചർ വിജയിച്ചതായി കോടതി പ്രഖ്യാപിച്ചു.

നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ മുക്കട വാർഡിൽ നറുക്കെടുപ്പിലൂടെ വിജയിച്ച CPM അംഗം ഷജീനയുടെ തെരഞ്ഞെടുപ്പ് വർക്കല മുൻസിഫ് കോടതി അസാധുവാക്കി. 
സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജസീറ ടീച്ചർ വിജയിച്ചതായി കോടതി പ്രഖ്യാപിച്ചു. 

അഡ്വ ചിറയിൻകീഴ് ബാബു മുഖേന ഫയൽ ചെയ്ത തിരഞ്ഞെടുപ്പ് ഹർജിയിൽ സുഭീർക്കമായ നിയമ പോരാട്ടത്തിനൊടുവിൽ ടെൻഡർ ബാലറ്റ് കോടതി തുറന്നു പരിശോധിച്ചതോടെയാണ് CPM സ്ഥാനാർഥി പരാജയപ്പെട്ടത്. നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിന് 8 അംഗങ്ങളും CPM ന് 8 അംഗങ്ങളും BJP ക്ക് 5 അംഗങ്ങളാണുള്ളത്. ഇപ്പോൾ വിജയിച്ച സ്വാതന്ത്രസനാർഥി കോൺഗ്രസ് പ്രവർത്തകയാണ്. . 
 
വോട്ടെടുപ്പ് വേളയിൽ വോട്ട് ചെയ്യാൻ എത്തിയ ഒരു വോട്ടരുടെ വോട്ട് മറ്റാരോ ചെയ്തതിനാൽ അവരെ ടെൻഡർ വോട്ട് ചെയ്യാൻ പ്രിസൈഡിങ് ഓഫീസർ അനുവദിച്ചു.
എന്നാൽ കൗണ്ടിംഗ് വേളയിൽ ടെൻഡർ വോട്ട് പരിഗണിക്കാതിരുന്നതിനാലാണ് ഇരു സ്ഥാനാർത്ഥികൾക്കും തുല്യവോട്ട് വന്നത്. ഇതിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജസീറ ടീച്ചർ തെരഞ്ഞെടുപ്പ് ഹർജിയുമായി വർക്കല മുൻസിഫ് കോടതിയെ സമീപിച്ചത്.