വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്

നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയില്‍ വൈകിട്ട് നാലിനാകും സമ്മേളനം നടക്കുക. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും സേേമ്മളനത്തില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. പാര്‍ട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു. ആഗസ്റ്റില്‍ തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും അവതരിപ്പിച്ചിരുന്നു