തോന്നയ്ക്കൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കാഴ്ച ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി

തോന്നയ്ക്കൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 10/10 / 24 (വ്യാഴം) കാഴ്ചദിനത്തോടനുബന്ധിച്ച് അഹല്യ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കണ്ണ് സംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ഡോ. ജിഷ എസ് ഖാൻ ക്ലാസ്സ് നയിച്ചു. പി റ്റി.എ പ്രസിഡൻ്റ് ഇ നസീർ, ഹെഡ്മാസ്റ്റർ സുജിത്ത് എസ് , സീനിയർ അസിസ്റ്റൻറ് ഷഫീക്ക്.എ.എം, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ബീന.എസ്, സുനിഷ ബേബി , ഒപ്റ്റോമിട്രിസ്റ്റ് ആര്യ എ.പി, ഡൽമ രമേഷ്, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.