എയർ ഇന്ത്യയുടെ കൊച്ചി – ദമാം, ആകാശ് എയറിന്‍റെ കൊച്ചി – മുംബൈ വിമാനങ്ങൾക്കാണ് ഭീഷണി ഉയർന്നത്. ഇന്നലെ രാത്രി ബംഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനും ബോംബ് ഭീഷണി വന്നിരുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്ത് വിമാനങ്ങൾക്ക് നേരെയുള്ള ഭീഷണി സന്ദേശങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടാതോടെ വ്യോമയാന മേഖല കടുത്ത ആശങ്കയിലാണ്. മുബൈ വിമാനത്താവലത്തിനു നേരെ മാത്രം 70ൽ അധികം ഭീഷണി സന്ദേശങ്ങളാണ് കഴിഞ്ഞയാഴ്ച വന്നത്.