വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ ഒരാൾ അറസ്റ്റിൽ

ഇന്നലെയും ഇന്നുമായി ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ രണ്ട് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് 25കാരനായ ശുഭം ഉപാധ്യായെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലായി വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണികളുടെ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇതിൽ ശ്രദ്ധപിടിച്ചുപറ്റാനാണ് താൻ ഭീഷണി സന്ദേശങ്ങൾ അയച്ചതെന്നാണ് പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചത്.അതേസമയം, വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഇത് രണ്ടാമത്തെ അറസ്റ്റാണ്. നേരത്തെ ഇതേ കേസിൽ മുംബൈയിൽ നിന്നും പതിനേഴുക്കാരൻ അറസ്റ്റിലായിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ മുന്നൂറോളം വിമാനങ്ങൾക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകുകയാണ്.