രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 
ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 84 രൂപ 11 പൈസയെന്ന നിലയിലേക്ക് താഴ്ന്നു. വിദേശ നിക്ഷേപകർ കൂട്ടമായി പണം പിൻവലിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഒപ്പം തന്നെ യുദ്ധഭീഷണിയിൽ ക്രൂഡ് വില ചാഞ്ചാടുന്നതും രൂപയെ ചതിച്ചു. ഇന്ന് രൂപയ്ക്കുണ്ടായത് 0.1 ശതമാനം ഇടിവ്. ചൈന പുതുതായി സ്വീകരിച്ച സാമ്പത്തിക നയങ്ങളിൽ ആകൃഷ്ടരായ നിക്ഷേപകർ ചൈനയിലേക്ക് നിക്ഷേപം തിരിച്ചുവിട്ടതോടെയാണ് രൂപയുടെ തകർച്ച തുടങ്ങിയത്. യു എസ് ഫെഡ് കടുത്ത നിരക്ക് കുറയ്ക്കലിലേക്ക് പോകുമെന്ന സൂചനകളും ഡോളറിന്റെ കരുത്ത് കൂട്ടി.