*മൂന്ന് തരം മയക്കുമരുന്നുകളുമായി യുവാവ് ആറ്റിങ്ങൽ പാലത്തിന് സമീപത്തു നിന്ന് പിടിയിലായി*…

തിരുവനന്തപുരം: ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു സമീപം നിന്ന് മയക്കുമരുന്നുമായി യുവാവ് പിടിയിൽ. നാവായികുളം വെട്ടിയറ വിളയിൽ പുത്തൻ വീട്ടിൽ പാച്ചൻ എന്നു വിളിക്കുന്ന പ്രവീണിനെയാണ് (28) ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 2.65 ഗ്രാം എംഡിഎംഎ, 8.60 ഗ്രാം കഞ്ചാവ്, 4.82 ഗ്രാം ഇളം മഞ്ഞ നിറത്തിലുള്ള മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട പൗഡർ എന്നിവ പോലീസ് പിടികൂടി.