പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി തെക്കുകിഴക്കൻ പ്രവിശ്യയിലെ അൽ ബാഹയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം പൂവച്ചൽ സ്വദേശി ഷജീം (43) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുകയും അവിടെ വെച്ച് മരിക്കുകയുമായിരുന്നു.

അൽ ബാഹയിലെ മലയാളി സൂക്കിൽ മീൻ കടയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: നജീമ, മക്കൾ: അഫസൽ, മുഹമ്മദ്‌ റയ്യാൻ. പിതാവ്: മീര സാഹിബ്,‌ മാതാവ്: സുബൈദ ബീവി. മൃതദേഹം അൽബാഹ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.