ആറ്റിങ്ങൽ :കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ സി.പി.എം നേതാവും
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ രാജവെക്കണമെന്നും അവർക്കെതിരെ കൊലപാതകത്തിനു കേസ് എടുത്തു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പ്രതിഷേധ പ്രകടനം നടന്നു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.ബിഷ്ണു ഡി.സി.സി ജനറൽ സെക്രട്ടറി മാരായ പി.ഉണ്ണികൃഷ്ണൻ, ജോസഫ് പെരേര,കെ.പി.സി.സി മുൻ നിർവാഹസമിതി അംഗം വി.എസ് അജിത്തു കുമാർ, ഡി.സി.സി അംഗം പി.വി ജോയ്, ചെറുന്നിയൂർ
പഞ്ചായത്ത് പ്രസിഡന്റ് ശശികല, വക്കം പഞ്ചായത്ത് പ്രസിഡന്റ് ലാലിജ,
കൗൺസിലർ മാരായ കെ. ജെ. രവികുമാർ, രാമാദേവി അമ്മ,ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ. എസ്. പ്രശാന്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിരാജ് വൃന്ദാവനം, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പ്രിൻസ് രാജ്, രഘുറാം, ശ്രീരംഗൻ, ഇയാസ്, ആലംകോട് അഷറഫ് മഹിളാകോൺഗ്രസ് ഭാരവാഹികളായ ദീപ, ബിന്ദു സതീശൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.