തിരുവനന്തപുരം: തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. തിരുവനന്തപുരം മുളയറ സ്വദേശി സുശീലയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് തൊഴിലുറപ്പ് ജോലിക്കിടെ തേനിച്ചയുടെ ആക്രമണം ഉണ്ടാവുന്നത്. സുശീലയടക്കം 20 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു.തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയാണ് അരുവിക്കര പഞ്ചായത്തിലെ ഭഗവതി വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലിനിടെ തേനീച്ച ആക്രമിച്ചത്. കാട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. സുശീലയ്ക്കും മറ്റൊരു തൊഴിലാളിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.