‘സൗഹൃദങ്ങൾ നല്ലതാണ്, പക്ഷേ സൗഹ്യദ സംഭാഷണത്തിനുള്ള വേദികളല്ല റോഡുകൾ’ സുരക്ഷിതത്വം പാലിക്കണമെന്ന് എംവിഡി

സൗഹ്യദ സംഭാഷണത്തിനുള്ള വേദികളല്ല റോഡുകൾ എന്ന് ഓർമപ്പെടുത്തി എം വി ഡി. വാഹനം ഓടിക്കുമ്പോൾ നിരത്തുകളിൽ സൗഹൃദ സംഭാഷണങ്ങൾ ഒഴിവാക്കുക എന്ന മുന്നറിയിപ്പാണ് എം വി ഡി വീഡിയോ പങ്കുവെച്ച് കുറിച്ചത്.സൗഹൃദങ്ങൾ നല്ലതാണ് എന്നും അതേസമയം വാഹനങ്ങൾ ഓടിക്കുമ്പോൾ ഉള്ള ഇത്തരം സംഭാഷണങ്ങൾ ഒഴിവാക്കണം എന്നുമാണ് എം വി ഡി കുറിച്ചത്.

എം വി ഡി യുടെ ഫേസ്ബുക് പോസ്റ്റ്

സൗഹൃദങ്ങൾ നല്ലതാണ്…… പക്ഷേ നമ്മളിൽ പലരും സൗഹൃദങ്ങൾ പങ്കുവയ്ക്കുവാനായി തിരഞ്ഞെടുക്കുന്ന വേദി തിരക്കേറിയ നമ്മുടെ റോഡുക ളാണ്. നിരത്തുകൾ സൗഹ്യദ സംഭാഷണത്തിനുള്ള വേദികളല്ല അത്തരം സാഹചര്യങ്ങൾ ഒഴിവാക്കി സുരക്ഷിതത്വം പാലിക്കുക.കൂടാതെ അമിത വേഗതയിലും അശ്രദ്ധയിലും വാഹനങ്ങൾ ഓടിക്കുമ്പോൾ തെരുവുനായ്ക്കളുടെ ശല്യം അപകടം ഉണ്ടാക്കിയേക്കാം എന്നും എം വി ഡി പങ്കുവെച്ച മറ്റൊരു ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. പരിചയമുള്ളതും അപരിചിതവുമായ റോഡുകളുടെ വശങ്ങളിൽ നിന്നും പല തരത്തിലുള്ള തടസ്സങ്ങൾ നമ്മുടെ ഡ്രൈവിംഗിനെ അലോസരപ്പെടുത്തിയേക്കാം എന്നും ഇന്ന് നാം നിത്യേന കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളിൽ ഒന്നാണ് തെരുവ് നായ്ക്കളുടെ റോഡ് കൈയ്യേറ്റം എന്നും എം വി ഡി യുടെ പോസ്റ്റിൽ പറയുന്നു. വ്യത്യസ്തമായ ഇത്തരം സാഹചര്യങ്ങളെ നിരീക്ഷിച്ചും ഡ്രൈവിംഗ് അനായാസവും അപകടരഹിതവും ആസ്വാദ്യകരവുമാക്കാൻ ശ്രദ്ധിക്കുക എന്നും മുന്നറിയിപ്പ് നൽകി. ‘അശ്രദ്ധ കൂടുന്നിടത്ത് ശ്രദ്ധ മരിക്കും’ എന്നും പോസ്റ്റിൽ പറയുന്നു .