സഞ്ജുവിന്റെ പേര് മാത്രമല്ല, ഇന്ത്യൻ താരങ്ങളായ ശുഭ്മൻ ഗിൽ, രോഹിത് ശർമ, റിഷഭ് പന്ത്, വിരാട് കോഹ്ലി എന്നിവരുടേയും ഈ തലമുറയിൽ ഞാൻ ആസ്വദിച്ച് കാണുന്ന ബാറ്റർമാരാണെന്ന് റിക്കി പോണ്ടിങ് പറഞ്ഞു. ജോസ് ബട്ലറാണ് പരിമിത ഓവർ ക്രിക്കറ്റിൽ പോണ്ടിങ് കാണാൻ ഇഷ്ടപ്പെടുന്ന മറ്റൊരു താരം. ടെസ്റ്റ് ക്രിക്കറ്റിൽ ജോ റൂട്ട്, കെയ്ൻ വില്യംസൺ എന്നിവരുടെയും ബാറ്റിങ് കാണാൻ ഇഷ്ടപ്പെടുന്നുവെന്ന് പോണ്ടിങ് വ്യക്തമാക്കി.
ഈ തലമുറയിൽ കാണാൻ ഇഷ്ടപ്പെടുന്ന താരമായി നാസർ ഹുസൈൻ തിരഞ്ഞെടുത്തത് ഇന്ത്യൻ താരം രോഹിത് ശർമയെയാണ്. തന്നോട് ബാറ്റിങ് എങ്ങനെയെന്ന് ചോദിച്ചാൽ തീർച്ചയായും അത് ബുദ്ധിമുട്ടാണെന്ന് ഞാൻ പറയും. എന്നാൽ രോഹിത് ശർമ അനായാസം ബാറ്റ് ചെയ്യുന്നു. ഞാൻ കരിയറിൽ ഓരോ ഷോട്ടും സമയമെടുത്ത് സാങ്കേതിക തികവോടെയാണ് ചെയ്തിരുന്നത്. എന്നാൽ രോഹിത് ശർമ അയാൾക്ക് ഇഷ്ടപ്പെട്ട പുൾ ഷോട്ട് നിരവധി തവണ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ ജോ റൂട്ട് ഉള്ളതുപോലെ ലോകക്രിക്കറ്റിന്റെ താരം രോഹിത് ശർമയാണ്. നാസർ ഹുസൈൻ വ്യക്തമാക്കി.