*കിളിമാനൂർ എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി ചാടിപ്പോയി*

കിളിമാനൂർ എക്സൈസ് കസ്റ്റഡിയിൽ എടുത്ത പ്രതി എക്സൈസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി  
കിളിമാനൂർ വയ്യാറ്റിൻകര,കൊപ്പം, പണ്ടാരവിള, പ്ലാമൂട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന അഭിലാഷ് (30)ആണ് എക്സൈസിന്റെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്.
 
ഇയാളെ കഞ്ചാവും,വ്യാജ മദ്യവും അനുബന്ധ ഉപകരണങ്ങളുമായി വീട്ടിൽ നിന്നും ഇന്നലെ രാവിലെ കിളിമാനൂർഎക്സൈസ് പിടികൂടിയിരുന്നു. റിമാൻഡ് ചെയ്യുന്നതിനായുള്ള നടപടികൾ നടന്നുവരുന്നതിനിടെയാണ് ഇയാൾ കടന്നു കളഞ്ഞത്. 

കിളിമാനൂർ,എക്സൈസ്,പോലീസ് സംഘം ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.