രാജ്യത്തെ ആദ്യ ദീർഘദൂര ഇലക്ട്രിക് സ്ലീപ്പർ ബസ് കശ്മീരിൽ നിന്ന് കന്യാകുമാരിവരെ 4,000 കി.മീ സർവീസ് നാഗ്പൂരിൽ ശനിയാഴ്ച സർവീസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യ ഇന്റർസിറ്റി ഇലക്ട്രിക് ബസ് സർവീസ് ആകും ഇത്. ഇരുന്നൂറിലധികം നഗരങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും ബസ് കടന്നുപോകും.
ഒറ്റ ചാർജിൽ ബസ് 250 കിലോമീറ്റർ സഞ്ചരിക്കും. നിലവിൽ നൂറിലധികം നഗരങ്ങളിൽ ന്യൂഗോ സർവീസ് നടത്തുന്നുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളായ ബെംഗളൂരു – ചെന്നൈ, ബെംഗളൂരു – കോയമ്പത്തൂർ, വിജയവാഡ – വിശാഖപട്ടണം, ഡൽഹി – ജയ്പുർ, ഡൽഹി – അമൃത്സർ എന്നിവടങ്ങളിലേക്ക് ന്യൂഗോ ഇലക്ട്രിക് ബസ് സർവീസ് നടത്തുന്നുണ്ട്.
ഇത്തരമൊരു ചരിത്ര നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ ഇവി ബസ് ബ്രാൻഡായി ന്യൂഗോ മാറും. സമുദ്രനിരപ്പിൽ നിന്ന് 3,500 അടി ഉയരത്തിൽ നിന്ന് തീരപ്രദേശം വരെ 4,000-ത്തിലധികം കിലോമീറ്റർ സഞ്ചരിക്കാനാണ് ന്യൂഗോ ലക്ഷ്യമിടുന്നത്.