കൂടി നിന്ന സ്വര്‍ണവില താഴ്ന്നുതുടങ്ങിയതിന്റെ ആശ്വാസം മാഞ്ഞു. കുറഞ്ഞ വില അത്രയും തിരിച്ചുകയറി സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഇന്ന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ വര്‍ധിച്ച് 7120 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. ഡിസംബര്‍ മാസത്തോടെ സ്വര്‍ണവില അത്യുന്നതിയിലേക്ക് കുതിക്കുമെന്നാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ വിദഗ്ധര്‍ വിലയിരുത്തുന്നത്.ഇന്നലെ മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയായിരുന്നു വര്‍ധിച്ചിരുന്നത്. ഗ്രാമിന് 7095 രൂപയും പവന് 56760 രൂപയുമായിരുന്നു ഇന്നലത്തെ വില. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.