വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിലാണ് ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. വാവറയമ്പലത്ത് പ്രവര്‍ത്തിക്കുന്ന പുല്ല് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് മൃതദേഹം കുഴിച്ചിട്ടതായി കണ്ടെത്തിയത്.അമൃതയെ പ്രസവത്തിനു ശേഷം അമിത രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ കുട്ടിയുടെ മരണ വിവരം അറിയുന്നത് അപ്പോഴാണ്. തുടര്‍ന്നു പോത്തന്‍കോട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസും പഞ്ചായത്ത് അധികൃതരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.