കല്ലമ്പലം: നിലവിലെ വഖ്ഫ് നിയമം മുഴുവനായും മാറ്റിമറിക്കുന്ന രീതിയിൽ പാർലിമെന്റിൽ അവതരിപ്പിക്കപ്പെട്ട വഖ്ഫ് ഭേദഗതി ബില്ലിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് വഖ്ഫ് ആക്ടിനെ സംബന്ധിച്ചുള്ള നിവേദനം കേരള മുസ്‌ലിം ജമാഅത്ത്
ആറ്റിങ്ങൽ പാർലമെൻ്റ് മെമ്പർ അടൂർ പ്രകാശിന് നൽകി.
ജില്ലാ പ്രസിഡൻറ് ഹാഷിം ഹാജി,ജില്ലാ സെക്രട്ടറി മുഹമ്മദ് റാഫി,നിജാസ് ആലംകോട്,മുഹമ്മദ് റാഫി എസ്,നൗഫൽ മദനി,സകീർ കല്ലമ്പലം,ജാബിർ അസ്ഹരി എന്നിവർ സംബന്ധിച്ചു