തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബിന്റെയും എസ്പിസിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം എന്ന ലക്ഷ്യത്തോടുകൂടി കുടവൂർ ശ്രീ മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് 21/10/2024 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംവാദം സംഘടിപ്പിച്ചു. സംവാദം നയിച്ചത് മംഗലപുരം സബ് ഇൻസ്പെക്ടർ രാജീവ് എസ് എസ് ആണ്. പിടിഎ പ്രസിഡൻറ് E നസീർ, എസ്എംസി ചെയർമാൻ ജി ജയകുമാർ, എസ് എം സി അംഗം സുജി എസ് കെ, വിനയ്, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് എസ് ,സീനിയർ അസിസ്റ്റൻറ് ജാസ്മിൻ എച്ച് എ , പിടിഎ അംഗം ഷമികുമാർ ,മറ്റ് പിടിഎ ഭാരവാഹികൾ, വിമുക്തി ക്ലബ്ബ് ചുമതലയുള്ള ബിസിനി വി എസ്, മഹേഷ് കുമാർ , എസ് പി സി ചുമതലയുള്ള സ്വപ്ന എസ് എസ് ,സജീന ബീവി , മറ്റ് അധ്യാപകർ രക്ഷിതാക്കൾ എന്നിവർ സംവാദത്തിൽ സജീവമായി പങ്കെടുത്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള സംശയങ്ങൾ സബ് ഇൻസ്പെക്ടർ രാജീവ് എസ് എസ് ദൂരീകരിച്ചു.