നേരത്തേ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസിന് ഓൾഔട്ടായിരുന്നു. സെഞ്ചുറി നേടിയ സർഫറാസ് ഖാന്റെയും ഒരു റൺ അകലെ വച്ച് സെഞ്ചുറി നഷ്ടമായ ഋഷഭ് പന്തിന്റെയും പിൻബലത്തിലാണ് ഇന്ത്യ 462 റൺസിലെത്തിയത്. 150 റൺസെടുത്ത സർഫറാസായിരുന്നു ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. വിരാട് കോലി(70), രോഹിത് ശര്‍മ(52),യശസ്വി ജയ്‌സ്വാള്‍ (35) എന്നിവരും ഇന്ത്യന്‍ സ്‌കോറിലേക്ക് മികച്ച സംഭാവന നല്‍കി.
ആദ്യ ഇന്നിങ്സിൽ വെറും 46 റൺസിന് ഓൾ ഔട്ടായതാണ് ഇന്ത്യയ്ക്ക് വിനയായത്. ഇന്ത്യയുടെ 46 റൺസിന് മറുപടി ഇന്നിങ്‌സായി ന്യൂസിലാൻഡ് 402 റൺസെടുത്തിരുന്നു. രചിൻ രവീന്ദ്രയുടെ സെഞ്ച്വറി കരുത്തിലാണ് സന്ദർശകർ ആദ്യ ഇന്നിങ്സിൽ വമ്പൻ ലീഡ് ഉയർത്തിയിരുന്നത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം 24 ന് മഹരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.