*കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനത്തിൽ പുഷ്പാർച്ചന നടത്തി*

 വഞ്ചിയൂർ ജംഗ്ഷനിൽ കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനത്തിൽ പുഷ്പാർച്ചനയും ഗാന്ധിജിയുടെ ജീവിതസന്ദേശം വായിക്കലും ദേശസ്നേഹ സത്യപ്രതിജ്ഞയും ചെയ്തു.
    മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം എം കെ ജ്യോതി ഉദ്ഘാടനം ചെയ്തു മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ സുരേന്ദ്ര കുറുപ്പ് ഗാന്ധിജിയുടെ ജീവിത സന്ദേശം അവതരിപ്പിച്ചു അഡ്വക്കറ്റ് വഞ്ചിയൂർ എ നാസിമുദ്ദീൻ ദേശസ്നേഹ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ മുഹമ്മദ് റാഫി, എ മുബാറക്ക് മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ താഹിർ വഞ്ചിയൂർ, പ്രദീപ് ബൂത്ത് പ്രസിഡന്റുമാരായ ദിനേശൻ പിള്ള, സബീർ ഖാൻ, രാജീവ്, പള്ളിമുക്ക് അബ്ദുൽ അസീസ് മാഹിൻ ആലംകോട് തുടങ്ങിയവർ സംബന്ധിച്ചു.