പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് പി. സരിൻ പാർട്ടിയുമായി ഇടഞ്ഞത്. കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ തിരുത്തലുണ്ടാവണമെന്ന ആവശ്യവുമായാണ് കോൺഗ്രസ് നേതാവ് പി. സരിൻ ഇന്ന് രാവിലെ രംഗത്തെത്തിയത്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിനെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് സരിൻ രംഗത്തെത്തിയത്.