ചാകര വന്നേ…തൃശൂരിൽ തീരത്തടിഞ്ഞ് മത്തിക്കൂട്ടം; ആഘോഷമാക്കി നാട്ടുകാർ


തൃശൂരിൽ തളിക്കുളത്ത് മത്തി ചാകര. ഇന്നലെയാണ് തീരത്ത് മത്തി കുമിഞ്ഞുകൂടിയത്. മത്തിക്കൂട്ടം തീരത്ത് അടിഞ്ഞതോടെ നാട്ടുകാർ കൈ നനയാതെ മീന്‍പിടിത്തം ആഘോഷമാക്കി. ഇന്നലെ ഉച്ചയ്ക്കാണ് മത്തിക്കൂട്ടം തീരത്ത് അടിഞ്ഞത്. നിരവധി പേരാണ് ആ കാഴ്ചകാണാനും മത്തി പെറുക്കാനുമായി തീരത്ത് എത്തിയത് . സഞ്ചികളിലും കടലാസില്‍ പൊതിഞ്ഞുമെല്ലാം നാട്ടുകാർ മീന്‍ കൊണ്ടുപോയി.മത്തി അടിഞ്ഞുവെന്ന് കേട്ട് നിരവധി പേർ വൈകിയും എത്തിയെങ്കിലും കിട്ടാതെ നിരാശരായി മടങ്ങി. ഇത് ആദ്യമായാണ് തളിക്കുളം തീരത്ത് മത്തിക്കൂട്ടം അടിയുന്നതെന്ന് നാട്ടുകാർ പറഞ്ഞു.