കിളിമാനൂർ വെള്ളല്ലൂർ മാത്തയിൽ ബൈക്ക് യാത്രികന്‍ ടോറസ് ലോറി ഇടിച്ച് മരിച്ചു

കിളിമാനൂർ:
ബൈക്ക് യാത്രികൻ ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങിയുള്ളഅപകടത്തിൽ അതി ദാരുണമായി കൊല്ലപ്പെട്ടു. വെള്ളല്ലൂർ , കൊക്കോട്ടുവീട്ടിൽ അജിഷ് (20)ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മാത്തയിൽ പള്ളിയുടെ സമീപമായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. ആലത്തുകാവ് ഭാ​ഗത്ത് നിന്ന് ബൈക്കിൽ വീട്ടിലേക്ക് പുറപ്പെട്ട അജീഷ് മാത്തയിൽ വെച്ച് ടോറസ് ലോറിയെ കണ്ട് ബൈക്കിന്റെ വേ​ഗത കുറക്കവെ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ പിൻചക്രങ്ങൾ അജീഷിന്റെ ഇടുപ്പിലൂടെ കയറിയിറങ്ങി ​ഗുരുതര പരിക്കേറ്റ അജീഷിനെ കിളിമാനൂർ പൊലീസും നാട്ടുകാരും ചേർന്ന് ആംബുലൻസിൽ കൊല്ലം മെഡിക്കൽകോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മെച്ച് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കൊല്ലം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കിളിമാനൂർ പൊലീസ് കേസെടുത്തു.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ചൊവ്വാഴ്ച പോസ്റ്റുമോർട്ടം നടത്തി 12മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്കും. പിതാവ് അശോകൻ,മാതാവ് ഉഷ. ഏക സഹോദരി അശ്വതി. തികച്ചും നിർധന കുടുംബത്തിലെ ആം​ഗമായിരുന്നു അജീഷ്. കൂലിപ്പണിചെയ്തുകിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അജീഷിന്റെ മരണത്തോടെ കുടുംബം അനാഥമായ അവസ്ഥയാണ്.