ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെയാണ് തുടക്കം. പത്ത് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് മൂന്ന് മുന്‍നിര വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും സര്‍ഫറാസ് ഖാന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കോഹ്ലിക്കും സര്‍ഫറാസിനും റണ്‍സെടുക്കാനാവാതെ മടങ്ങേണ്ടി വന്നു.

മഴ കാരണം മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സിലാണ് ഇന്ത്യയുള്ളത്. 37 പന്തില്‍ എട്ട് റണ്‍സുമായി യശസ്വി ജയ്സ്വാളും 11 പന്തില്‍ മൂന്ന് റണ്‍സുമായി റിഷഭ് പന്തുമാണ് ക്രീസില്‍.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴാം ഓവറില്‍ ടീം സ്‌കോര്‍ ഒന്‍പതില്‍ നില്‍ക്കെ രോഹിത്ത് പുറത്തായി. വണ്‍ഡൗണായി ക്രീസിലെത്തിയ കോഹ്ലിക്കും അതിവേഗം മടങ്ങേണ്ടിവന്നു. ഒന്‍പത് പന്ത് നേരിട്ട കോഹ്ലിക്ക്് റണ്‍സെടുക്കാനായില്ല. സര്‍ഫറാസ് ഖാന്‍ മൂന്ന് പന്ത് നേരിട്ട് റണ്‍സെടുക്കാനാവാതെ മടങ്ങി.



പരിക്ക് മാറിയിട്ടുണ്ടെങ്കിലും ശുഭ്മാന്‍ ഗില്ലിന് പകരം സര്‍ഫറാസ് ഖാന്‍ പ്ലേയിങ് ഇലവനില്‍ എത്തി. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും പുറമെ മൂന്നാം സ്പിന്നറായി കുല്‍ദീപ് കളിക്കും.