പുനലൂര്‍: ട്രെയിനില്‍ കറങ്ങി നടന്ന് യാത്രകരുടെ മൊബൈല്‍ ഫോണ്‍ കവരുന്ന പ്രതി റെയില്‍വെ പോലീസിന്റെ പിടിയില്‍. തൃശൂര്‍ പാവറട്ടി സ്വദേശി അജ്മല്‍ (26)ആണ് പിടിയിലായത്. പാലരുവി ട്രെയിനില്‍ തെങ്കാശി സ്വദേശിയായ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കവെ റെയില്‍വെ പോലീസ് പിടികൂടുകയായിരുന്നു.ഇന്നലെ രാത്രിയില്‍ പാലക്കാട് നിന്ന് തൂത്തുകൂടിയിലേക്ക് പോകുന്ന പാലരുവി ട്രെയിനില്‍ ആയിരുന്നു സംഭവം. അഞ്ചല്‍, ഓയൂര്‍ എന്നിവിടങ്ങളില്‍ വാടകയ്ക്കു താമസിച്ചു മോഷണം നടത്തി വരികയായിരുന്നു അജ്മല്‍. മോഷണ മുതല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മൊബൈല്‍ ഷോപ്പുകളില്‍ വിറ്റ് പണം വാങ്ങിയിരുന്നു.പാലരുവിയിലും മറ്റ് ട്രെയിനിലും മൊബൈല്‍ ഫോണ്‍ മോഷണം വര്‍ധിച്ചു വരുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു....