ഏറ്റവും മഹത്തായ ആചാര ആഘോഷങ്ങളിലൊന്നാണ് നവരാത്രി മഹോത്സവം. കേരളത്തിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നായ നവരാത്രി മഹോത്സവം ആരാധനയാലും സാംസ്കാരികവും, കലാപരവുമായ സമന്വയത്തിന്റെ മാതൃകയാണ്. വിശിഷ്യാ പത്മനാഭസ്വാമി ക്ഷേത്രവും പൂജപ്പുര ക്ഷേത്രവും കേന്ദ്രങ്ങളാക്കിയാണ് ഈ ആഘോഷങ്ങൾ തിരുവനന്തപുരത്തത്ത് നടന്നുവരുന്നത്.
രാജഭരണകാലം മുതൽക്കുതന്നെ പത്മനാഭസ്വാമി ക്ഷേത്രം നവരാത്രി ഉത്സവത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിന്നു. ഒൻപത് ദിവസങ്ങളിലായാണ് ഇവിടെ ആഘോഷങ്ങൾ നടക്കുന്നത്.
ഈ ദിവസങ്ങളിൽ ക്ഷേത്ര പരിസരത്തും നടപ്പുരയിലുമുള്ള വാദ്യഘോഷങ്ങളും സംഗീതവും നൃത്തപരിപാടികളും ഒരു പ്രധാന ആകർഷണമാണ്.
പൂജപ്പുര സരസ്വതി ദേവീക്ഷേത്രവും ചെന്തിട്ട ദേവീ ക്ഷേത്രവും പ്രധാന നവരാത്രി തീർഥാടന കേന്ദ്രങ്ങളാണ്. ഇവിടെങ്ങളിലും വിദ്യാരാധനയ്ക്കായി നവരാത്രി പൂജയ്ക്ക് ധാരാളം ഭക്തർ എത്താറുണ്ട്.
തിരുവനന്തപുരത്തെ നവരാത്രി മഹോത്സവം തദ്ദേശീയരെ കൂടാതെ തീർത്ഥാടകരായും സാംസ്കാരികപ്രേമികളായും ലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ഒരു ഉത്സവമാണ്.
നവരാത്രി ആഘോഷത്തിന്റെ തിരക്ക് പരിഗണിച്ച് കൃത്യമായ പ്ലാനിങ്ങിലൂടെ കെഎസ്ആർടിസി അധിക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. നവരാത്രി ഉത്സവ വേളയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലും പൂജപ്പുര ക്ഷേത്രത്തിലും മണ്ഡപത്തിലും മറ്റു ക്ഷേത്രങ്ങളിലും എത്തുന്ന ഭക്തർക്കായി കെഎസ്ആർടിസിയുടെ സമീപ ഡിപ്പോകളിൽനിന്നെല്ലാം സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്.
യാത്രക്കാർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
#KSRTC #specialservice #CMD #KBGaneshKumar #navaratri2024 #thiruvananthapuram #ksrtcsocialmediacell