2009ലായിരുന്നു ഇരുവരുടെയും വിവാഹം. ഭര്‍തൃമാതാവ് സമ്മാനമായി നല്കിയ സ്വര്‍ണം ബാങ്ക് ലോക്കറില്‍ വെക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ഹരജിക്കാരന് ഈ സ്വര്‍ണ്ണം സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയം വെച്ചു. ഇത് മനസ്സിലാക്കിയ ഭാര്യ പൊലീസില്‍ പരാതി നല്കി.ക്രിമിനല്‍ വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഭര്‍ത്താവിനെതിരെ ചുമത്തിയിരുന്നത്. ഇതില്‍ വിശ്വാസവഞ്ചനാ കുറ്റം നിലനില്‍ക്കുമെന്ന മജിസ്ട്രേട്ട് കോടതിയുടെയും സെഷന്‍സ് കോടതിയുടെയും കണ്ടെത്തല്‍ ഹൈകോടതി ശരിവെച്ചു. വിചാരണ കോടതിക്ക് തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും വിധിച്ചു.