സാങ്കേതിക തകരാർ, ട്രിച്ചിയിൽ വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുന്നു.ഷാർജ എയർ ഇന്ത്യ വിമാനത്തിനാണ് തകരാർ ഉണ്ടായത്.

ഹൈഡ്രോളിക് തകരാറിനെ തുടർന്ന് ട്രിച്ചിയിൽ വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുന്നു. ട്രിച്ചി -
ഷാർജ എയർ ഇന്ത്യ വിമാനത്തിനാണ് തകരാർ ഉണ്ടായത്. 141 പേരാണ് വിമാനത്തിലുള്ളത്
Technical glitch, plane circling in sky at Trichy

ദില്ലി: ട്രിച്ചി- ഷാര്‍ജ വിമാനത്തില്‍ സാങ്കേതിക തകരാര്‍. ആകാശത്ത് വട്ടമിട്ട് പറക്കുകയാണ് വിമാനം. വിമാനം അടിയന്തരമായി തിരിച്ചിറക്കാന്‍ ശ്രമം നടക്കുകയാണ്. ട്രിച്ചി വിമാനത്താവളത്തില്‍ ജാഗ്രത പുറപ്പെടുവിപ്പിച്ചു. 141 യാത്രക്കാരാണ് വിമാനത്തിലുള്ളത്. 15 മിനിറ്റിൽ ലാൻഡ് ചെയ്യും എന്നാണ് അധികൃതര്‍ അറിയിക്കുന്നത്