മഴ പെയ്താൽ വെള്ളക്കെട്ടു കാരണം കാൽനട പോലും ദുസഹമാണ്.
കൂടാതെ നിരന്തരം അപകടങ്ങൾ നടക്കുന്ന മേഖല കൂടിയാണിത്.
എം.എൽ.എ ഒ.എസ് അംബിക, ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി, വാർഡ് കൗൺസിലർ ഒ.പി.ഷീജ തുടങ്ങിയവർ നാഷണൽ ഹൈവേ അതോറിട്ടി ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിച്ച ശേഷമാണ് നാളെ മുതൽ പണി ആരംഭിക്കാൻ തീരുമാനിച്ചത്.
ദേശീയപാതയുടെ ഇരുവശത്തുമായി ചെറുതും വലുതുമായ സ്ഥാപനങ്ങളും, ബാങ്കുകളും, ഓഡിറ്റോറിയവും, സിനിമാശാലകളും സ്ഥിതിചെയ്യുന്നു.
കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തെ തുടർന്ന് അഭിഭാഷകയുടെ ജീവൻ പൊലിഞ്ഞതും റോഡ് സുരക്ഷയിലുണ്ടായ വീഴ്ച്ചയായിരുന്നു.